കൊച്ചി: ദേശാഭിമാനി കൊച്ചി യൂനിറ്റ് ഡി.ടി.പി വിഭാഗം ചീഫ് ഇ.കെ.ബി ഓപറേറ്റർ പൊന്നുരുന്നി ദീപം റോഡ് അരവിന്ദത്തിൽ എ. അജിത് കുമാർ (52) നിര്യാതനായി. പരേതനായ അരവിന്ദാക്ഷൻ പിള്ളയുടെയും റിട്ട. അധ്യാപിക കെ. കരുണാമയിയുടെയും മകനാണ്. ജില്ല റെസിഡൻറ്സ് അസോസിയേഷെൻറ (എഡ്രാക്) ആരംഭകാലം മുതൽ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ഭാര്യ: ബിന്ദു മല്ലശ്ശേരി (പോസ്റ്റ് മാസ്റ്റർ, തമ്മനം). മക്കൾ: ആതിര (കള്ളിയത്ത് ഗ്രൂപ്), ആരതി (തേവര എസ്.എച്ച് കോളജ് എം.കോം വിദ്യാർഥിനി), അഭിജിത്ത് (മേരിമാത ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി). മരുമകൻ: ബിബിൻ കൃഷ്ണ (ഐ.ഡി.ബി.ഐ). സംസ്കാരം തിങ്കളാഴ്ച 11ന് പച്ചാളം ശ്മശാനത്തിൽ.