പള്ളുരുത്തി: കയറുന്നതിനുമുമ്പ് ബസ് മുന്നോട്ടെടുത്തതിനെതുടർന്ന് വീണ് ചവിട്ടുപടിയിൽ നിന്ന് വീണ് പിൻചക്രം ശരീരത്തിൽ കയറി പരിക്കേറ്റ് ചികിത്സയിലിരുന്ന യാത്രക്കാരൻ മരിച്ചു. പള്ളുരുത്തി ദേശാഭിമാനി റോഡിൽ കാളക്കഞ്ചേരി വീട്ടിൽ ബാഹുലേയൻ ലാലനാണ് (64) മരിച്ചത്. ശനിയാഴ്ച വൈകീട്ട് തോപ്പുംപടി-ഇടക്കാച്ചി ബസ് സ്റ്റോപ്പിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചയോടെ മരിച്ചു. ടൈൽ തൊഴിലാളിയായിരുന്നു. ഭാര്യ: സുശീല. മക്കൾ: അനീഷ്, ബിനീഷ്. മരുമക്കൾ: സിമി, അശ്വതി.