അങ്കമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എളവൂർ കുന്നങ്ങപറമ്പിൽ വീട്ടിൽ പരേതനായ പത്മനാഭെൻറ മകൻ കെ.പി. പീതാംബരൻ (69) മരിച്ചു. ഈ മാസം 16ന് ദേശീയപാത അങ്കമാലി കോതകുളങ്ങരയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ മിനിവാൻ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെ മരിച്ചു. കെട്ടിടനിർമാണ ജോലിക്കാരനാണ്. ഭാര്യ: രാജമ്മ. മക്കൾ: അനിൽ, സുനിൽകുമാർ (സംസ്ഥാന സെക്രട്ടറി, കേരള വിശ്വകർമ യുവജന സംഘം), സുരേഷ്. മരുമക്കൾ: ദീപ, ദീപ, അമ്പിളി (ലാബ് ടെക്നീഷ്യൻ കെ.ജി. ഹോസ്പിറ്റൽ, അങ്കമാലി). സംസ്കാരം തിങ്കളാഴ്ച 11ന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.