മൂവാറ്റുപുഴ: മൂവാറ്റുപുഴ കിഴക്കേക്കര ഗവ.എച്ച്.എസ് മുൻ അധ്യാപിക കിഴക്കേക്കര ആശഭവനിൽ പി. സുലോചന ബായ് (82) നിര്യാതയായി. കിഴക്കേക്കര പോത്തനാൽ കുടുംബാംഗമാണ്. ഭർത്താവ്: വളയൻചിറങ്ങര എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകൻ പരേതനായ പി.കെ. ഹരിദാസൻ നായർ. മക്കൾ: ആശ ഹരിദാസ് (മുൻ ഡിവിഷനൽ എൻജിനീയർ, ബി.എസ്.എൻ.എൽ), സിന്ധു ഹരിദാസ്, പി.എച്ച്. വിനോദ് (വില്ലേജ് ഓഫിസർ, ദേവികുളം താലൂക്ക്). മരുമക്കൾ: കെ.വി. സൂര്യനാരായണൻ കർത്ത (റിട്ട. ഡെപ്യൂട്ടി മാനേജർ, ഓറിയൻറൽ ഇൻഷുറൻസ് കമ്പനി), എസ്. ദിലീപ് (ഡെപ്യൂട്ടി ചീഫ് എൻജിനീയർ, എൻ.പി.സി.ഐ.എൽ, കർണാടക), രജനി. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.