ചങ്ങരംകുളം: കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കക്കിടിപ്പുറം കുന്നത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പുത്തൻവീട്ടിൽ അബ്ദുൽ റസാഖ് (62) ആണ് മരിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തിെൻറ ഭാര്യ സുബൈദയെ (52) ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. പരിക്കേറ്റ അബ്ദുൽ റസാഖിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. എടപ്പാൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. ആലങ്കോട് മഹല്ല് ജുമാമസ്ജിദിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച അബ്ദുൽ റസാഖ്. മക്കൾ: ജൗഹറ, ജാഫർ, ജുവൈരിയ, ജുമൈല, ജാരിയ. മരുമക്കൾ: അബ്ദുല്ല അസ്ഹനി, റഫീഖ് അൻവരി, ഷെഫീക്ക് അൻവരി, ഷെമീറ.