ഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്തെ ചീനവലയിൽനിന്ന് കാൽവഴുതി കടലിൽ വീണ തൊഴിലാളി മരിച്ചു. മട്ടാഞ്ചേരി ബംഗ്ലാവ് പറമ്പിൽ ഉമ്മറിെൻറ മകൻ താഹയാണ് (57)മരിച്ചത്. തിങ്കളാഴ്ച രാത്രി 11 ഓടെയാണ് അപകടം. കോസ്റ്റൽ പൊലീസ് എസ്.ഐ സംഗീതിെൻറ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്കൂബ ഡൈവിങ് സംഘം രാവിലെ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വൈകീട്ട് അഞ്ചരയോടെ മൃതദേഹം സെൻറ് ജോൺ പാട്ടം കടപ്പുറത്ത് അടിയുകയായിരുന്നു. ഭാര്യ: നസീറ. മക്കൾ: തൻസീർ, തബ്സീർ, തൻസില.