അരീക്കോട്: പുത്തലത്തെ പരേതനായ ഉഴുന്നൻ (പീടിയേക്കൽ) ഹസൻ കുട്ടിയുടെ (ഐസു കാക്ക) ഭാര്യ ചോലയിൽ റഷീദ (72) നിര്യാതയായി. മക്കൾ: റസീന (അധ്യാപിക, ഡബ്ല്യു.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ മുട്ടിൽ), അഹമ്മദ് ഷമീം(ശക്തി മെഡിക്കൽസ്), റഹീമ. മരുമക്കൾ: മുസ്തഫ ഫാറൂഖി (റിട്ട. പ്രിൻസിപ്പൽ, റൗദത്തുൽ ഉലൂം അറബിക് കോളജ്), ഫൈസൽ (കോൺട്രാക്ടർ തിരുത്തിയാട്), സെബിത (പെരിമ്പലം). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പുത്തലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.