തിരൂരങ്ങാടി: കാസർകോട് മുൻ ഖാദി വെളിമുക്ക് അവറാൻ മുസ്ലിയാരുടെ മകളും പടിക്കൽ പരേതനായ പാറായി കോഴിപ്പറമ്പത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യയുമായ നഫീസ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: മൊയ്ദീൻ മുസ്ലിയാർ, പി.കെ. അബ്ദുർറഹ്മാൻ മാസ്റ്റർ പടിക്കൽ (എസ്.എസ്.എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, എസ്.വൈ.എസ്, എസ്.എം.എ മുൻ സംസ്ഥാന സെക്രട്ടറി), ഹൈദർ കാമിൽ സഖാഫി (മുദരിസ് കുറ്റിപ്പുറം), മുഹമ്മദ് ബശീർ, മുഹമ്മദ് ഫാറൂഖ് (തിരുപ്പൂർ), ബീഫാത്തിമ്മ, ആഇശ, ഖമറുന്നിസ, ഖദീജ. മരുമക്കൾ: ചോനാരി മമ്മുദു ഹാജി മൂന്നിയൂർ, അബ്ദുല്ല ഹാജി, ജഹ്ഫർ പറപ്പൂർ, യൂസഫ് തെന്നല, റംല ചാത്രത്തൊടി, ജമീല വള്ളിക്കുന്ന്, സമീറ കുണ്ടൂർ, ഖദീജ തറയിട്ടാൽ, സുമയ്യ കൊടിഞ്ഞി.