മറവഞ്ചേരി: തവനൂരിൽ കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മുൻ ഡി.സി.സി അംഗം മേലേതിൽ വേലായുധൻ നായർ (93) നിര്യാതനായി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ഗ്രാമപഞ്ചായത്ത് മെമ്പർ, പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: ദേവകി ഭായ്. മക്കൾ: വിനോദ്, വിപിൻ, വിമൽ. മരുമക്കൾ: സജ്ന, ഐശ്വര്യ, സരിത.