ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ പഞ്ചാബിലെ ജലന്തര്‍ രൂപത പരിധിയിലെ കോണ്‍വന്റില്‍ ആത്മഹത്യ ചെയ്തു. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിെൻറ മകള്‍ മേരി മേഴ്സി (31) 30ന് ആത്മഹത്യ ചെയ്തതായാണ് സഭ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍, മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും നടപടികളില്‍ സംശയമുയര്‍ത്തിയും പിതാവ് ജോണ്‍ ഔസേഫ് കലക്ടര്‍ക്ക് പരാതി നല്കി. ജലന്തര്‍ രൂപതയിലെ സാദിഖ് ഔവ്വര്‍ ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വെന്റിലായിരുന്ന മേരി മേഴ്സി നാലുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് ആത്മഹത്യ ചെയ്തത്. 29ന് രാത്രിയും മകള്‍ ഉല്ലാസവതിയായി വീട്ടിലേക്കു വിളിച്ചിരുന്നെന്നും ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെ കുറിച്ചടക്കം ആഹ്ലാദത്തോടെ സംസാരിച്ചിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്. മരണ സാഹചര്യങ്ങളെ കുറിച്ച് കോണ്‍വെന്റില്‍ നിന്നും വിവരങ്ങള്‍ പറഞ്ഞിട്ടില്ലെന്നും മരണത്തിലും അവിടെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലും സംശയമുയര്‍ത്തിയാണ് പരാതി. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും നീതി ലഭിക്കണമെന്നും പരാതിയില്‍ പറയുന്നു. രണ്ടിന് മൃതദേഹം നാട്ടിലെത്തിക്കും. മാതാവ്: കര്‍മിലി,സഹോദരന്: മാര്ട്ടിന്.