ചെങ്ങമനാട്: റോഡ് മുറിച്ചുകടക്കെ വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു. പുതുവാശ്ശേരി പുത്തന്‍കടവ് ഇലവുങ്ങൽ പറമ്പിൽ വീട്ടില്‍ പരേതനായ മണിയുടെ ഭാര്യ സതിയാണ് (52) മരിച്ചത്. ബുധനാഴ്ച രാവിലെ 6.15ഓടെ ദേശീയപാത 47ല്‍ കോട്ടായിലായിരുന്നു അപകടം. ആലുവ ഭാഗത്തുനിന്നും അമിതവേഗത്തില്‍ വന്ന ബൈക്ക് സതിയെ ഇടിച്ചുതെറിപ്പിച്ചു. റോഡിൽ തെറിച്ച് ഹെൽമറ്റിൽ കുരുങ്ങിയ ബൈക്ക് യാത്രികനെ ഗുരുതര പരിേക്കാടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം കുമ്പളം ‘മാനസം’ വീട്ടിൽ ലിതിനാണ് (25) സാരമായി പരിക്കേറ്റത്. ലിതിെൻറ കഴുത്തിൽ ഹെൽമറ്റ് കുരുങ്ങിക്കിടന്നു. ദേശം സി.എ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ലിതിെൻറ തലയിൽനിന്ന് ഹെൽമറ്റ് വേർപ്പെടുത്തി. ഇരുവരുടെയും നില ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചെങ്കിലും സതി മരിച്ചു. അവശനിലയിലായ ലിതിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലിതിൻ കൊല്ലത്തുനിന്ന് ബൈക്കിൽ അങ്കമാലി ഭാഗത്ത് പരീക്ഷ എഴുതാനെത്തിയെതന്നാണ് അറിയുന്നത്. മെക്കാട്, കോൺക്രീറ്റ് പണികള്‍ ചെയ്യുന്ന സതി രാവിലെ ജോലിക്കായി ആലുവക്ക് പോകുമ്പോഴാണ് ദാരുണാന്ത്യം. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. മക്കൾ: സനേഷ്, സരിത. മരുമക്കൾ: അമൃത, നിജു.