കൊച്ചി: എറണാകുളം ചിറ്റൂര്‍ പാലത്തിെൻറ കൈവരിയില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലത്തിെൻറ കൈവരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. 40 വയസ്സ് തോന്നിക്കുന്ന യുവതിയാണ് മരിച്ചത്. തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ഇതുവഴി പോയ വള്ളക്കാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.