കൊച്ചി: കെ.ഡി.എച്ച്.പി കമ്പനി മുൻ ചെയർമാൻ ടി. ദാമു (77) നിര്യാതനായി. തിരുവനന്തപുരത്ത് ബുധനാഴ്ച രാവിലെ 7.30നായിരുന്നു അന്ത്യം. വാർത്തലേഖകനായിട്ടായിരുന്നു പ്രവർത്തനം തുടങ്ങിയത്. 1965ൽ മുംബൈ ടാറ്റ സർവിസ് ലിമിറ്റഡിൽ ജോലിയിൽ പ്രവേശിച്ചു. 1980വരെ പബ്ലിക് റിലേഷൻ ഓഫിസറായി തുടർന്നു. 1980 മുതൽ 1985വരെ കെൽേട്രാൺ ഗ്രൂപ് ചെയർമാെൻറ എക്സിക്യൂട്ടിവ് അസിസ്റ്റൻറായി. 1985ൽ ടാറ്റ ടീ ലിമിറ്റഡിൽ (ടി.ടി.എൽ) ചേർന്നു. 14 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുമ്പോൾ കമ്പനിയുടെ വൈസ് പ്രസിഡൻറ് കോർപറേറ്റ് അഫയേഴ്സായിരുന്നു. തുടർന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ വൈസ് പ്രസിഡൻറായി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിെൻറ കീഴിൽ ടൂറിസം അഡ്വൈസറി കൗൺസിൽ അംഗം, താജ്ഹോട്ടൽ ആൻഡ് റിസോർട്ടിെൻറ ബോർഡ് അംഗം, കേരള വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് അംഗം, ഹൈറേഞ്ച് വൈൽഡ് ലൈഫ് ആൻഡ് എൻവയർമെൻറ് പ്രിസർവേഷൻ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നാല് പുസ്തകങ്ങളുടെ രചയിതാവാണ്. ട്രാവൽ ഏജൻറ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികച്ച ട്രാവൽ എഴുത്തിനുള്ള അവാർഡ് 2002ൽ ലഭിച്ചു.
പരേതരായ പി. കുഞ്ചിരാമൻ, മാണിക്യം എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: പേരതയായ ദേവികറാണി. മക്കൾ: ദിവ്യ, ആദർശ്. മരുമകൻ: കിരൺ ചന്ദ്.