കാരത്തൂർ: മുസ്ലിം ലീഗ് നേതാവും കൈനിക്കര മഹല്ല് മുൻ സെക്രട്ടറിയുമായിരുന്ന ചോലയിൽ സെയ്തലവി (ബാവ -88) നിര്യാതനായി. കൈനിക്കര ശാഖ മുസ്ലിം ലീഗ് പ്രസിഡൻറ്, സെക്രട്ടറി, തൃപ്രങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, കൈനിക്കര പാടശേഖര സമിതി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസു. മക്കൾ: ഹംസ, ഇസ്മായിൽ, ഹനീഫ്, റഷീദ്, അബ്ദുൽ കരീം, തിത്തിമു, ഖദീജ, ബുഷ്റ. മരുമക്കൾ: ബീരാൻ (കൈനിക്കര), യാഹു (കാരത്തൂർ), നവാസ് (പൂക്കൈത), സുഹ്റ (ആലത്തിയൂർ), സുഹ്റ (ചെമ്പ്ര), സലീന, സമീറ.