പെരുമ്പാവൂർ: താലൂക്ക് ആശുപത്രിയിൽ ദീർഘകാലം ശിശുരോഗ വിദഗ്ധനായിരുന്ന കുളങ്ങര ഡോ. കെ.പി. സേവ്യർ (74) നിര്യാതനായി. ഇടുക്കി ജില്ല മെഡിക്കൽ ഓഫിസർ, കെ.ജി.എം.ഒ ജില്ല പ്രസിഡൻറ്, ഐ.എം.എ പെരുമ്പാവൂർ ബ്രാഞ്ച് പ്രസിഡൻറ്, പെരുമ്പാവൂർ റോട്ടറി ക്ലബ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: മൂവാറ്റുപുഴ കല്ലട കുടുംബാംഗം ഡോളിയമ്മ. മക്കൾ: അജോ (കാനഡ), ജിജോ (ടി.സി.എസ്, ചെന്നൈ). മരുമക്കൾ: സംഗീത പട്ടാറ, മിലി പാലക്കാട്. സംസ്കാരം വെള്ളിയാഴ്ച 11ന് പെരുമ്പാവൂർ സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.