കൊച്ചി: എറണാകുളം വടുതല-ചിറ്റൂര്‍ പാലത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. മാറനല്ലൂര്‍ മൂലക്കോണത്തിന് സമീപം വാടകക്ക് താമസിക്കുന്ന ജയശ്രീയാണ് (42) മരിച്ചത്. കുറച്ചുനാൾമുമ്പ് മാറനല്ലൂരിലെ തുണിക്കടയിലും ജയശ്രീ ജോലിനോക്കിയിരുന്നു. തയ്യല്‍ ജോലിക്കാരനായ ഭര്‍ത്താവിനെ ജയശ്രീയും സഹായിച്ചിരുന്നു. നവംബർ 28ന് ഇവരെ കാണാനിെല്ലന്ന് കാണിച്ച് ഭർത്താവ് മണികണ്ഠന് മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ വഴക്കിട്ട ശേഷമാണ് ഇവര്‍ വീടുവിട്ട് ഇറങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. യാത്രചെലവിനുള്ള കാശുമാത്രമാണ് കൊണ്ടുപോയതത്രേ. മക്കള്‍: ദേവിക, ദേവു.