ചേന്നര: പെരുന്തിരുത്തി പാലക്കാവളപ്പിൽ കാഞ്ഞിരങ്ങാട്ട് മൊയ്തീൻകുട്ടിയുടെ മകൻ ഇർഫാൻ (29) നിര്യാതനായി. പാലക്കാട് കഞ്ചിക്കോട് പെരിയാർ സിമൻറ്സിൽ കെമിക്കൽ എൻജിനീയറായിരുന്നു. ഭാര്യ: നബ്ഹ. മാതാവ്: സൈനബ (റിട്ട. അധ്യാപിക, ചേന്നര എ.എം.എൽ.പി.എസ്). സഹോദരങ്ങൾ: ഫതഹു റഹ്മാൻ, മുഹമ്മദ് അസ്ലം (ഇരുവരും ഖത്തർ), ഡോ. ഇഹ്സാൻ. ഖബറടക്കം ശനിയാഴ്ച പെരുന്തിരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .