കോട്ടക്കൽ/താനൂർ: കാടാമ്പുഴ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. താനൂർ ഒഴൂര്‍ സ്വദേശി കിഴേപ്പാട്ട് സുധീര്‍ കുമാറാണ് (55) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ഒഴൂരിലെ വീട്ടില്‍ കുളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മൂലക്കലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒരു വർഷത്തോളമായി ജില്ല പൊലീസ് സൂപ്രണ്ടിെൻറ അന്വേഷണ സംഘത്തിലെ അംഗമാണ്.
പിതാവ്: പരേതനായ രാമകൃഷ്ണൻ നായർ. മാതാവ്: പരേതയായ ഭാനുമതിയമ്മ. ഭാര്യ: തുളസി. മക്കൾ: അപർണ (കനറാ ബാങ്ക് ബംഗളൂരു) അമൽ (എം.ബി.ബി.എസ് വിദ്യാർഥി, കോയമ്പത്തൂർ).സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.