ചേലേമ്പ്ര: ബൈക്ക് യാത്രക്കിടെ വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇടിമുഴിക്കൽ വലിയ പറമ്പിൽ നമ്പീരി മോഹനെൻറ ഭാര്യ ശ്യാമളയാണ് (54) മരിച്ചത്.
കഴിഞ്ഞ ദിവസം കോട്ടക്കൽ ചങ്കുവെട്ടിയിലായിരുന്നു അപകടം. പിതാവ്: ഷൺമുഖൻ. മാതാവ്: രാധ. മക്കൾ: ശ്യാം മോഹൻ (അബൂദബി), മോനിഷ മോഹൻ (തൃശൂർ), ശാരി മോഹൻ (കോട്ടക്കൽ).മരുമക്കൾ: ജയൻ (തൃശൂർ), രാജീവ് (കോട്ടക്കൽ), അഞ്ജു ശ്യാം. സഹോദരങ്ങൾ: ഗണേശൻ, ശശി, സുശീല, റീന.