ആലുവ: വാഷിങ് മെഷീൻ നന്നാക്കുന്നതിനിെട വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. തിരുെനൽവേലി സ്വദേശി മാരിമുത്തുവാണ് (45) മരിച്ചത്.
തായിക്കാട്ടുകരയിലെ വാടകവീട്ടിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. ആക്രിക്കച്ചവടക്കാരനായ ഇദ്ദേഹം 20 വർഷമായി കുടുംബത്തോടൊപ്പം ആലുവയിൽ താമസിക്കുകയാണ്. ബന്ധുക്കൾ ഇവരോടൊപ്പം അടുത്ത വീടുകളിൽ താമസിക്കുന്നുണ്ട്. ഭാര്യ: വേലുത്തായി. മക്കൾ: കൗസല്യ (ബിരുദ വിദ്യാർഥിനി, അമൃത കോളജ്), ധനുഷ് (ഏഴാം ക്ലാസ്, ഐഡിയൽ പബ്ലിക് സ്കൂൾ). മൃതദേഹം ആശുപത്രി മോർച്ചറിയിൽ.