ഹരിപ്പാട്: അടക്ക പറിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് യുവാവ് മരിച്ചു. കുമാരപുരം പൊത്തപ്പള്ളി തെക്ക് അനന്തപുരത്ത് വീട്ടിൽ പരേതനായ ദാമോദര പണിക്കരുടെ മകൻ രാധാകൃഷ്ണനാണ് (നാരായണൻ -44) കവുങ്ങിൽനിന്ന് വീണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതിന് ഹരിപ്പാട് തെക്കേ നടയിെല സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ അടക്ക പറിക്കുന്നതിനിെട വീഴുകയായിരുന്നു. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ജയലക്ഷ്മി, മാതാവ്: അമ്മിണിയമ്മ. മക്കൾ: അശ്വിൻ, അശ്വതി കൃഷ്ണ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.