ആലുവ: യുവാവിനെ പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി നായത്തോട് ആറ് സെൻറ് കോളനിയിൽ മേപ്പരിയാരത്ത് ചന്ദ്രെൻറ മകൻ ധനേഷിെൻറ (27) മൃതദേഹമാണ് ആലുവ ചന്തക്കടവിന് സമീപം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ മുതൽ ധനേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ആലുവയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചത്. ആലുവ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.