കോതമംഗലം: കടല ശ്വാസകോശത്തിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ചു. പോത്താനിക്കാട് നത്തുകണ്ണി നെല്ലിക്കൽ ജെസ്ലിൻ മാത്യൂസ് രാജെൻറയും പ്രീതയുടെയും മകൻ യൂഹാനാണ് മരിച്ചത്. വീട്ടിൽ െവച്ച് കടല കഴിച്ചുകൊണ്ടിരിക്കെ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് കുട്ടിയെ കോതമംഗലത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. സഹോദരൻ: ഏദൻ.