അമ്പലപ്പുഴ: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് 18ാം വാർഡിൽ അയ്യൻകോയിക്കലിന് സമീപം പുത്തൻ പറമ്പിൽ അനിയുടെ ഭാര്യ യമുനയാണ് (46) മരിച്ചത്. ശനിയാഴ്ച വൈകീട്ട് തൊഴിലുറപ്പ് ജോലിക്കിടെയാണ് പാമ്പുകടിയേറ്റത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യമുന തിങ്കളാഴ്ച പുലർച്ച അഞ്ചോടെ മരിച്ചു. മക്കൾ: അനന്തു, അനശ്വര. മരുമകൻ: കണ്ണൻ.