അമ്പലപ്പുഴ: 15 വർഷമായി പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസിയായിരുന്ന ഹരിലാൽ (45) മരിച്ചു. രണ്ടാഴ്ചയായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2005ൽ തെരുവിൽനിന്ന് പൊലീസാണ് ശാന്തി ഭവനിൽ എത്തിച്ചത്. നാടും വീടും അറിയില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വിവരം ലഭിക്കുന്നവർ ബ്രദർ മാത്യു ആൽബിനുമായി ബന്ധപ്പെടണം. ഫോൺ: 0477-2287322, 9447403035.