പറവൂർ: ഇരുചക്ര വാഹനാപകടത്തിൽ പരിക്കേറ്റ് ഒമ്പതുമാസമായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചിറ്റാറ്റുകര വടക്കെ പട്ടണം ഇത്തിൾപറമ്പ് പടിഞ്ഞാറെക്കാട് വീട്ടിൽ പരേതനായ ബഷീറിെൻറ മകൻ സജീവാണ് (42) ചൊവ്വാഴ്ച രാവിലെ മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2021 മാർച്ച് 12ന് രാത്രി ഏഴരക്ക് മാഞ്ഞാലി - എയർപോർട്ട് റോഡിൽ മാവിൻചുവട്ടിലായിരുന്നു അപകടം. ഖബറടക്കം നടത്തി. മാതാവ്: ഫാത്തിമ. ഭാര്യ: ജാസ്മിൻ.