കോതമംഗലം: കീരംപാറ പഞ്ചായത്തിലെ നാടുകാണിക്ക് സമീപം യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. നാടുകാണി സ്വദേശി മാന്നുകാലായിൽ മനോജാണ് (41) മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങിയതാണ്. ചൊവ്വാഴ്ച രാവിലെ വഴിയാത്രക്കാരാണ് തോമ്പ്ര കോളനി റോഡിലെ തടിക്കണ്ടം തോട്ടിൽ മൃതദേഹവും ബൈക്കും കണ്ടെത്തിയത്. ബൈക്ക് ദേഹത്തേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. കോതമംഗലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി നടപടി സ്വീകരിച്ചു.