ആലപ്പുഴ: 25 വർഷം കയർ ബോർഡ് അംഗമായിരുന്ന കയർ കയറ്റുമതി വ്യവസായി കാന്തിഫ്ലോർ ഫർണിഷിങ് ഗ്രൂപ് ഉടമ ആലപ്പുഴ സ്റ്റേഡിയം വാർഡിൽ ദേശീയപാത എസ്.ബി.ഐക്ക് സമീപം വെങ്കിട്ടനിവാസിൽ കല്യാണസുന്ദരം (75) നിര്യാതനായി. ഭാര്യ: ഗീത. മകൻ: വിനോദ് കല്യാണസുന്ദരം (യു.എസ്.എ). മരുമകൾ: യു. അനുപമ (യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വലിയ ചുടുകാട്ടിൽ.കയർ വ്യവസായിയായിരുന്ന എം.എൽ. ജനാർദനൻ പിള്ളയുടെ മകൻ മുരുകാണ്ടിപിള്ളയുടെ മകനായ കല്യാണസുന്ദരം ഈ മേഖലയിലെ മൂന്നാം തലമുറക്കാരനാണ്. കയർ കോർപറേഷനിൽ ആദ്യകാല ബിസിനസ് മാനേജറായിരുന്നു. കയർ അഡ്വൈസറി ബോർഡ് അംഗം, ട്രാവൻകൂർ കൊയർ മാറ്റ്സ് ആൻഡ് മാറ്റിങ്സ് അസോസിയേഷൻ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. മികച്ച കയർ കയറ്റുമതിക്കുള്ള അവാർഡ് രാഷ്ട്രപതിയിൽനിന്ന് സ്വീകരിച്ചിട്ടുണ്ട്. ’96, ’97, ’98, ’99, 2000, 2011, 2012 വർഷങ്ങളിൽ ബെസ്റ്റ് കയർ എക്സ്പോർട്ടർ അവാർഡ് നേടി. കയർ മേഖലയിലെ മികച്ച നിരവധി അംഗീകാരങ്ങൾ കല്യാണസുന്ദരം ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക, വ്യവസായരംഗത്തെ വലിയ സുഹൃദ് വലയത്തിനുടമയായിരുന്നു.