ആലുവ: കോൺഗ്രസ് കീഴ്മാട് മണ്ഡലം ജനറൽ സെക്രട്ടറി കുളക്കാട് പുല്ലാട്ട്ഞാലിൽ പി.കെ. സതീശൻ (45) എലിപ്പനി ബാധിച്ച് മരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇതിനിെടയാണ് രണ്ടാഴ്ച മുമ്പ് എലിപ്പനി ബാധിച്ചത്. ഭാര്യ: മീനാക്ഷി. മക്കൾ: ദേവിനന്ദ, ദേവ്ദത്ത്, ദേവ് കിരൺ. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് പി.കെ. രമേശൻ സഹാദരനാണ്.