തളിപ്പറമ്പ്: ജമാഅത്തെ ഇസ്ലാമി അംഗവും മുൻ ജില്ല അസി. സെക്രട്ടറിയുമായ തളിപ്പറമ്പ് സയ്യിദ് നഗറിലെ കെ.പി. ആദം കുട്ടി (62) നിര്യാതനായി. അനാരോഗ്യത്തെത്തുടർന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫിഷറീസ് വകുപ്പിൽ മത്സ്യഫെഡ് ജില്ല മാനേജറായി വിരമിച്ചതായിരുന്നു. പരേതനായ മുഹമ്മദ് കുഞ്ഞി-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്.
ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ്, വളപട്ടണം ഏരിയകളുടെ മുൻ പ്രസിഡൻറ്, തളിപ്പറമ്പ് പ്രാദേശിക നാസിം, ജില്ല ജന സേവന വകുപ്പ് അധ്യക്ഷൻ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ജില്ലയിലെ വിവിധ ഇസ്ലാമിക സ്ഥാപനങ്ങളുടെ സാരഥിയാണ്. കണ്ണൂർ ജില്ലയിലെ സംഗമം അയൽക്കൂട്ടങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. തളിപ്പറമ്പ് ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയും ഇപ്പോൾ വൈസ് ചെയർമാനുമാണ്. തളിപ്പറമ്പ്, ചെങ്ങളായി മസ്ജിദുകളുടെ സ്ഥാപക കമ്മിറ്റി സാരഥിയാണ്. പഴയങ്ങാടി തഅലീമുൽ ഇസ്ലാം ട്രസ്റ്റ് വാദിഹുദ അംഗവും കാരുണ്യ നികേതൻ മാനേജറുമാണ്.
ഭാര്യ: കെ. സുബൈദ. മക്കൾ: മിർസാബ്, ഡോ. റിസ്വാന, ശമ്മാസ്, ഹസ്ന. മരുമക്കൾ: ശബീർ എടയന്നൂർ (ദുബൈ), ജയ്യിദ (ഏഴാംമൈൽ). സഹോദരങ്ങൾ: കെ.പി. റംലത്ത്, കെ.പി. അബ്ദുൽ ഖാദർ.