ചെങ്ങന്നൂർ: ശബരിമലയിൽനിന്ന് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയ അയ്യപ്പഭക്തൻ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്ര ഗുണ്ടൂര്‍ രുക്മിണിപുരം സ്വദേശി ശ്രീനിവാസ റാവുവാണ്(35) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12.15നായിരുന്നു സംഭവം. ആര്.പി.എഫിെൻറ നേതൃത്വത്തില്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മഹാലക്ഷ്മി. അയ്യപ്പസേവ സംഘം അഖിലേന്ത്യ വൈസ് പ്രസിഡൻറ് ഡി. വിജയകുമാര്‍ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചു.