ആലപ്പുഴ: ബന്ധുവിെൻറ വിവാഹച്ചടങ്ങിനുശേഷം ബീച്ച് കാണാനെത്തിയ തൃക്കുന്നപ്പുഴ പാനൂർ കുളഞ്ഞിപ്പറമ്പിൽ പരേതനായ ഇബ്രാഹീംകുട്ടിയുടെ മകൻ അബ്ദുൽ റഷീദ് (48) കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.15നാണ് സംഭവം. ആലപ്പുഴ വട്ടയാൽ ഭാഗത്തെ ഓഡിറ്റോറിയത്തിൽ ബന്ധുവിെൻറ കല്യാണം കൂടിയശേഷം ബീച്ചിൽ സ്ഥാപിച്ച പടക്കപ്പൽ കാണാൻ കാറിൽ എത്തിയതായിരുന്നു. വാഹനം നിർത്തിയശേഷം കപ്പലിനടുത്തേക്ക് നടന്നുനീങ്ങവെ കുഴഞ്ഞുവീണു. നാട്ടുകാർ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. ബീച്ചിലെത്തി കപ്പൽ കണ്ടശേഷം വീടിനോടുചേർന്ന് നടത്തുന്ന സ്റ്റേഷനറി കടയിലേക്ക് ആലപ്പുഴയിൽനിന്ന് സാധനങ്ങൾ വാങ്ങി തിരികെ വരാമെന്ന് ബന്ധുക്കളോട് പറഞ്ഞാണ് ഇറങ്ങിയത്. ബീച്ചിലെത്തിയ യുവാക്കളാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: പരേതയായ ഐഷാകുഞ്ഞ്. ഭാര്യ: ബീന. മകൻ: അൻവർ റഷീദ് (സൗദി), പരേതനായ ആസിഫ് റഷീദ്. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നാലിന് പാനൂർ പാലത്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.