മൂവാറ്റുപുഴ: പെരുമ്പാവൂർ-മൂവാറ്റുപുഴ എം.സി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് കാൽനടക്കാരനായ വയോധികൻ മരിച്ചു. വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. തൃക്കളത്തൂർ വെമ്പിള്ളിൽ വി.കെ. ശിവശങ്കരനാണ് (71) മരിച്ചത്. മംഗളൂരുവിൽനിന്ന് തൊടുപുഴയിലേക്ക് പോയ കാർ നിയന്ത്രണംവിട്ട് ശിവശങ്കരനെ ഇടിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ശാന്ത.