വൈത്തിരി: സുഗന്ധഗിരിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പതേക്കറിൽ പരേതനായ ബാലെൻറ മകൻ വിജിത് (29) ആണ് മരിച്ചത്. പണിതീരാത്ത സ്വന്തം വീടിനുള്ളിൽ ഇന്നലെ രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവ്: കല്യാണി. ഭാര്യ: രതികൃഷ്ണ. മകൾ: വേദലക്ഷ്മി.