പറവൂർ: പറവൂർ-ആലുവ റൂട്ടിൽ മന്നം കവലക്ക് സമീപം ഓട്ടോറിക്ഷ ഇടിച്ച് ഇരുചക്ര വാഹന യാത്രികനായ യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ പടിഞ്ഞാറേ വെമ്പല്ലൂർ അമ്പലനട മുണ്ടേങ്ങാട്ട് ദാസൻ- ഷൈല ദമ്പതികളുടെ മകൻ കൃഷ്ണദാസാണ് (ശ്രീമോൻ - 26) മരിച്ചത്. പെരുമ്പാവൂരിൽ ജെ.സി.ബി ഓപറേറ്ററാണ് കൃഷ്ണദാസ്. വ്യാഴാഴ്ച ജോലി കഴിഞ്ഞ് സുഹൃത്തിെൻറ വീട്ടിൽ തങ്ങിയശേഷം വെള്ളിയാഴ്ച പുലർച്ച മൂന്നിന് ജോലിക്കായി പെരുമ്പാവൂരിലേക്ക് പോകുമ്പോഴാണ് അപകടം. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡി.വൈ.എഫ്.ഐ എടവിലങ്ങ് മേഖല കമ്മിറ്റി അംഗവും സി.പി.എം കാതിയാളം ബ്രാഞ്ച് അംഗവുമാണ്. സംസ്കാരം നടത്തി. സഹോദരൻ: അക്ഷയ്ദാസ്.