അരൂർ: വാഹനാപകടത്തിൽപെട്ട് ചികിത്സയിലിരുന്ന ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപനക്കാരൻ എഴുപുന്ന പഞ്ചായത്ത് 12ാം വാർഡിൽ എരമല്ലൂർ ആലത്തറ കളം കുഞ്ഞുമോൻ (61) മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് എരമല്ലൂർ കോങ്കേരി പാലത്തിനുസമീപമായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച മുച്ചക്ര വാഹനത്തിൽ കാർ ഇടിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. പ്രമേഹം കൂടിയതിനെത്തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. ഭാര്യ: മറിയക്കുട്ടി. മക്കൾ: ടിൻറു കുഞ്ഞുമോൻ, ജോബി. മരുമക്കൾ: നിക്സൺ, പ്രമോദ് ജി. ദാസ്.