വൈപ്പിന്‍: സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യവെ എതിരെ വന്ന ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു. കോതമംഗലം അശമന്നൂർ നൂലേലി തോട്ടത്തികുടി ഇബ്രാഹീം - ഖദീജ ദമ്പതികളുടെ മകൻ നൗഫലാണ് (27) മരിച്ചത്. ശനിയാഴ്ച പകല്‍ രണ്ട്മണിയോടെ ഗോശ്രീറോഡില്‍ വല്ലാര്‍പാടത്തെ മേല്പാലത്തിലാണ് അപകടമുണ്ടായത്.
വൈപ്പിനില്‍ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്ന ലൈഫ് ലൈന്‍ എന്ന സ്വകാര്യബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന മോട്ടോര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചയോടെ മരിച്ചു.
നൂലേലിയിലെ ഓയിൽ കമ്പനിയിൽ കലക്ഷൻ ഏജൻറായിരുന്നു നൗഫൽ. അവിവാഹിതനാണ്. സഹോദരങ്ങൾ: നൗഷാദ്, നൗഷി, നൗഷിയ.