ആലപ്പുഴ: സാമൂഹികപ്രവര്‍ത്തകനും കുട്ടനാട്ടിലെ വള്ളംകളി സംഘാടകനുമായ തത്തംപള്ളി തേവര്‍കാട് (കൈനകരി) ജേക്കബ് തോമസ് (ചാക്കോച്ചന് -66) നിര്യാതനായി. തത്തംപള്ളി സെൻറ് മൈക്കിള്‍സ് ദേവാലയ ട്രസ്റ്റിയും കൈനകരി പഞ്ചായത്ത് മുന്‍ അംഗവും കൈനകരി യു.ബി.സി ക്ലബ് മുന്‍ പ്രസിഡൻറുമാണ്. ഭാര്യ: ചങ്ങനാശ്ശേരി കുട്ടംപേരൂര്‍ കുടുംബാംഗം ലിയോണി. മക്കള്‍: ക്യാപ്റ്റന്‍ തോമസ് ജേക്കബ്, മീര മാത്യൂസ് പുത്തന്‍കളം (ന്യൂസിലന്‍ഡ്), റോഷിനി സിബി പ്ലാത്തോട്ടം (യു.എസ്). മരുമക്കള്‍: ഡോ. മീനു മാത്യൂസ് നെടുംതകിടിയേല്‍ (പാലക്കാട്), മാത്യു എബ്രഹാം പുത്തന്‍കളം (ചങ്ങനാശ്ശേരി), സിബി ജോസ് പ്ലാത്തോട്ടം (പൂഞ്ഞാര്‍). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തത്തംപള്ളി സെൻറ് മൈക്കിള്‍സ് ദേവാലയ സെമിത്തേരിയിൽ.