കൂത്താട്ടുകുളം: ദീർഘകാലം സി.പി.ഐ തിരുമാറാടി ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവും കിസാൻ സഭ മണ്ഡലം ഭാരവാഹിയുമായിരുന്ന മണ്ണത്തൂർ കരിപ്പാക്കുടിയിൽ കെ. മാമ്മച്ചൻ (70) നിര്യാതനായി. കാക്കൂർ സർവിസ് സഹകരണ ബാങ്കിെൻറ ഡയറക്ടറായി ദീർഘകാലം പ്രവർത്തിച്ചു. മണ്ണത്തൂർ ആയുർവേദ ആശുപത്രിയുടെയും ആത്താനിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറയും അടക്കം മണ്ണത്തൂരിെൻറ വികസനപ്രവർത്തനങ്ങൾക്കും പാലിയേറ്റിവ് രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. വെട്ടിമൂട് ക്ഷീരോൽപാദക സഹകരണസംഘത്തിെൻറയും മണ്ണത്തൂർ കാർഷികവിപണന കേന്ദ്രത്തിെൻറയും തുടക്കക്കാരിലൊരാളാണ്. ആട്ടിൻകുന്ന് സെൻറ് മേരീസ് ഓർത്തോഡോക്സ് പള്ളി മുൻട്രസ്റ്റിയാണ്. ഭാര്യ: ആറൂർ പാലക്കതടത്തിൽ ലൗലി. മക്കൾ: ജോൺ (യു.കെ), വർഗീസ് (ആസ്ട്രേലിയ), മരുമക്കൾ: മണി (യു.കെ), ഹണി (ആസ്ട്രേലിയ). സംസ്കാരം പിന്നീട്.