മൂവാറ്റുപുഴ: പ്രമുഖ വ്യവസായി മൂവാറ്റുപുഴ കടാതി ശോഭാലയത്തിൽ എ.എസ്. നാരായണൻ നായർ (67)നിര്യാതനായി. മൂവാറ്റുപുഴ ലയൺസ് ക്ലബ് പ്രസിഡൻറും മൂവാറ്റുപുഴ മേള അംഗവുമാണ്. ശ്രീമൂലം ക്ലബ് പ്രസിഡൻറ്, മ്യൂസിക് ക്ലബ് ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. ചെമ്പൈ ഗ്രാമത്തിൽ സ്ഥാപിച്ച വൈദ്യനാഥ ഭാഗവതരുടെ വെങ്കല പ്രതിമ മൂവാറ്റുപുഴയിൽ ശിൽപി അപ്പുക്കുട്ടൻ തയാറാക്കിയതിെൻറ പിന്നണിയിൽ പ്രവർത്തിച്ച പ്രധാന വ്യക്തികളിലൊരാളായിരുന്നു. ലിവർ ഫൗണ്ടേഷൻ ഓഫ് കേരള രക്ഷാധികാരിയാണ്. ശസ്ത്രക്രിയക്ക് തയാറെടുക്കുന്നവർക്കും കഴിഞ്ഞവർക്കും വേണ്ടിയുള്ള സഹായങ്ങൾ ഏകോപിപ്പിക്കുന്നതിലും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്ക് മരുന്നെത്തിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. ഭാര്യ: അംബിക. മക്കൾ: അനിത (ആസ്ട്രേലിയ), അമ്പിളി (അമേരിക്ക), അരുൺ (കൊച്ചി). മരുമക്കൾ: പ്രജിത്ത്, ശ്രീകാന്ത്. സംസ്കാരം പിന്നീട്.