അങ്കമാലി: സെൻറ് ജോസഫ്സ് ഹൈസ്കൂളിന് സമീപം ആർട്ടിസ്റ്റ് വടക്കുംതല ഷനോ അപ്രേം (40) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. നെഗറ്റിവായ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ഭാര്യ: നടുവട്ടം ഞാളിയേൻ കുടുംബാംഗം റിൻസി. മക്കൾ: നോവ, നിവ, നഥാനിയേൻ.