നെടുമ്പാശ്ശേരി: മാലദ്വീപ് മന്ത്രിയുടെ ഭർത്താവ് ചികിത്സക്കിടെ മരിച്ചു. മാലദ്വീപിലെ ഫാമിലി ആൻഡ് സോഷ്യൽ സർവിസ് മന്ത്രി ഐഷദ് മുഹമ്മദ് ദീദിയുടെ ഭർത്താവ് ഇബ്രാഹിം സഗീറാണ് മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു മരണം. മൃതദേഹം ചൊവ്വാഴ്ച രാവിലെ ആലുവ തോട്ടുമുഖം പള്ളി ഖബർസ്ഥാനിൽ.