വൈപ്പിന്‍: ബസില്‍ കയറുന്നതിനിടെ റോഡില്‍ വീണ് ബസിെൻറ പിന്‍ചക്രം കാലില്‍ കയറിയ വയോധികൻ മരിച്ചു.
മാലിപ്പുറം തെക്കേടത്ത് ജഗദനാണ് (67) മരിച്ചത്. വൈപ്പിനിലെ തെക്കന്‍ മാലിപ്പുറം ബസ് സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറുന്നതിനിടെ 12ന് രാത്രിയിലായിരുന്നു അപകടം. ഉടൻ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കയറുന്നതിനുമുമ്പേ ബസ് വിട്ടതാണ് വീഴാനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭാര്യ: സുമ. മക്കള്‍: അഭിലാഷ്, അനീഷ്, മിഷ. മരുമക്കള്‍: സൗമ്യ, സബിത, ഷൈജു.