ആലുവ: ചേർത്തല റെയിൽവേ സ്്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി ട്രാക്കിൽ വീണ് ആലുവ സ്വദേശി മരിച്ചു. ആലുവ കോമ്പാറ കാനപുരം കെ.കെ. മക്കാറാണ് (74) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ചേർത്തല റെയിൽവേ സ്്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. ചേർത്തലയിൽനിന്ന് ആലുവയിലേക്ക് വരാൻ ആലപ്പുഴ - കണ്ണൂർ എക്സ്പ്രസിൽ കയറിയപ്പോഴായിരുന്നു അപകടം. ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച കോവിഡ് പരിശോധനക്കും പോസ്്റ്റ് മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ബീവിക്കുഞ്ഞ്, ആരിഫ, ശിഹാബ്, റഫീന, സജീന, ഫസീല. മരുമക്കൾ: റഫീഖ്, സാബു, സൈനബ, നജീബ്, നസീർ, റഫീഖ്.