കോട്ടക്കൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയും എടരിക്കോട് മമ്മാലിപ്പടിയിൽ താമസക്കാരനുമായ തച്ചമ്പലത്ത് അർജുൻ (56) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതിന് ചാപ്പനങ്ങാടിക്ക് സമീപം വട്ടപ്പറമ്പിലായിരുന്നു അപകടം. പെരിന്തൽമണ്ണയിൽ പഠിക്കുന്ന മകളെ കൊണ്ടുവരാൻ പോകുന്നതിനിടെയാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്. ഭാര്യ: ജ്യോതി. മക്കൾ: ആതിര (പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് വിദ്യാർഥിനി), അഭിമന്യു (പി.കെ.എം.എം.എച്ച്.എസ്.എസ് പ്ലസ് വൺ വി്യാർഥി).