പറവൂര്‍: സ്വാതന്ത്ര്യസമര കാലത്ത് 1925 മാര്‍ച്ച് 18ന് പറവൂര്‍ കച്ചേരി മൈതാനിയിലെത്തി പ്രസംഗിച്ച മഹാത്മഗാന്ധിയെ കാണാനും പ്രസംഗം കേള്‍ക്കാനും ഭാഗ്യം സിദ്ധിച്ചവരിലെ അവസാനകണ്ണിയായ കെടാമംഗലം കിഴക്കഞ്ചേരിയില്‍ ശാരദ (106) ഓര്‍മയായി. ചരിത്രനേതാക്കളായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരഗാന്ധി, ശ്രീനാരായണ ഗുരു എന്നിവരെയും നേരില്‍ക്കാണാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പരേതനായ കിഴക്കഞ്ചേരിയില്‍ ചിരുകണ്ടെൻറ ഭാര്യയാണ്. മക്കള്‍: കെ.സി. ബേബി, രാജേശ്വരി, പരേതരായ സരസ, ബാബു, പ്രകാശന്, നെല്‍സണ്‍. മരുമക്കള്‍: ജലജ, കെ.ബി. ജയ്സിങ്, ശശികല, ഗായത്രി, റെജുല, പരേതനായ വിജയന്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് തോന്ന്യകാവ് ശ്മശാനത്തില്‍.