മലപ്പുറം: മലപ്പുറം -പരപ്പനങ്ങാടി പാതയിൽ ഹാജിയാർപള്ളിയിൽ കാറും ബസും കൂട്ടിയിടിച്ച് മമ്പാട് സ്വദേശി മരിച്ചു. സുഹൃത്തുക്കൾ സഞ്ചരിച്ച കാറും സ്വകാര്യ ബസും ഇടിച്ചായിരുന്നു അപകടം. മമ്പാട് ടാണയിലെ കരിക്കാടൻ പൊയിൽ അബ്ദുൽ മജീദാണ് (45) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പനയംതൊടിക റഊഫിനെ (40) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.30ഒാടെയായിരുന്നു അപകടം. മലപ്പുറത്തുനിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന ലീഡർ ബസും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിനകത്ത് കുടുങ്ങിയ ഇവരെ നാട്ടുകാർ പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മജീദിനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ റഉൗഫിനെ കോട്ടക്കലിലേക്ക് മാറ്റി. അപകടത്തിൽ കാറിെൻറ മുൻവശം പൂർണമായി തകർന്നു. അബൂബക്കറാണ് മജീദിെൻറ പിതാവ്. മാതാവ്: സഫിയ. ഭാര്യമാർ: സലീന, ജസീല. മക്കൾ: സൽമാൻ ഫാരിസ്, മുഹമ്മദ് ആരിഫ്, ഹയ്യാൻ, ഫാത്തിമ ഹിബ. സഹോദരങ്ങൾ: മുസ്തഫ, അബ്ദുൽ റസാഖ്, ഹമീദ്, മിസ്ബാഹുദ്ദീൻ, റംലത്ത്, ഹഫ്സത്ത്.