പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊതുപ്രവർത്തകനും എം.എസ്.എഫ് ഭാരവാഹിയുമായിരുന്ന ചെമ്മാട് സി.കെ നഗറിൽ കെ.വി. മുഹമ്മദ് അസ്ലമാണ് (29) മരിച്ചത്. കുന്നുമ്മൽ വരിതോട്ടിൽ ബീരാൻ കുട്ടിയുടെ മകനാണ്. ചൊവ്വാഴ്ച പകൽ പേത്താടെയാണ് സംഭവം. എം.എസ്.എഫ് തിരൂരങ്ങാടി മണ്ഡലം മുൻ പ്രസിഡൻറും കോഴിക്കോട് ഫാറൂഖ് കോളജ് യൂനിയൻ മുൻ ചെയർമാനുമായിരുന്നു. അധ്യാപകനായി ജോലിചെയ്തുവരുകയായിരുന്നു. മുംതാസാണ് മാതാവ്. ഭാര്യ: ലുബ്ന ഷെറിൻ.