തിരൂരങ്ങാടി: തെന്നല ചെമ്മേരിപ്പാറയിലെ സ്വകാര്യ കോർട്ടേഴ്സിൽ അന്തർസംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്ത സ്വദേശി സുബലിനെയാണ് (34) കഴിഞ്ഞ ദിവസം രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി പൊന്നാനി ഐവർമഠത്തിൽ സംസ്കരിച്ചു.