ഹരിപ്പാട്: ഒറ്റക്ക് താമസിച്ചിരുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തി. മുട്ടം ചിറ്റൂർ പടീറ്റതിൽ സുരേഷാണ് (48) മരിച്ചത്. ചൊവ്വാഴ്ച രാവിലെ അയൽവാസിയാണ് വീടിെൻറ വാതിൽ പടിയോട് ചേർന്ന് മൃതദേഹം കണ്ടത്. കരീലക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ബുധനാഴ്ച കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതേദഹം ബന്ധുക്കൾക്ക് കൈമാറും.